എൽ ജെ ഡി യുടെ ജനാധിപത്യ സംരക്ഷണ ദിനവും അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരെ ആദരിക്കലും നടത്തി

0

 കൽപ്പറ്റ: അടിയന്തിരാവസ്ഥയുടെ 45_ ആം വാർഷികവും ജനാധിപത്യ സംരക്ഷണ സദസ്സും ജയിൽവാസം അനുഭവിച്ച അബ്രഹാം ബെൻഹർ, പുറായി അമ്മദ് എന്നിവരെ ആദരിക്കുന്ന ചടങ്ങും നടത്തി.അടിയന്തിരാവസ്ഥയേക്കാൾ ക്രൂരമായ സാഹചര്യമാണ് രാജ്യത്ത് നടക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.കോവിഡ് കാലത്ത് തൊഴിലാളികളേയും കർഷകരെയും കേന്ദ്രഗവർൺമെന്റ് വഞ്ചിച്ചു.രാജ്യത്ത് വർഗ്ഗീയ ശക്തികളെ മോചിപ്പിക്കാൻ സോഷ്യലിസ്റ്റ് ഐക്യം രാജ്യത്തുണ്ടാകണം, ഇന്ത്യാ ചൈനയുദ്ധത്തിൽ വീരമൃത്യു വരിച്ച പോരാളികൾക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ജനതാദൾ ജില്ലാ പ്രസിഡന്റ് വി.പി. വർക്കി ഉദ്ഘാടനം ചെയ്തു.എൻ.ഒ.ദേവസ്യ അധ്യക്ഷത വഹിച്ചു. എബ്രഹാം ബെൻഹറിനെ യു.എ.ഖാദർ ഹാരം അണിയിച്ചു.പുറായി അമ്മദിനെ എം.സി.രവീന്ദ്രൻ ഹാരം അണിയിച്ചു.കെ.എ. സ്കറിയ, ജോസ് പനമട, ഷബീർ അലി വെള്ളമുണ്ട, ഡി.രാജൻ, പ്രകാശ് ചോമാടി, കെ.പ്രകാശൻ, പി.പി.തങ്കച്ചൻ, ഒ.പി. ശങ്കരൻ, എം.നൗഷാദ്, കെ.ബി.രാജേന്ദ്രൻ, കെ.ബി.ജോൺ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!