കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

0

അമിത ജോലിഭാരം നേരിടുന്ന പഞ്ചായത്ത് വകുപ്പിലെ തസ്തികകൾ ഇല്ലാതാക്കുന്നത് വഞ്ചനാപരം: കേരള എൻ.ജി ഒ അസോസിയേഷൻ

കൽപ്പറ്റ: പഞ്ചായത്ത് വകുപ്പിന് കീഴിലുള്ള പെർഫോമൻസ് ഓഡിറ്റ് വിഭാഗം നിർത്തലാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്തിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. പൊതുജന ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പഞ്ചായത്തുകളിൽ കോടിക്കണക്കിന് രൂപയാണ് പദ്ധതി ചെലവായി മാത്രം വിനിയോഗിക്കുന്നത്. ഇത്തരത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോൾ സാമ്പത്തിക ക്രയവിക്രയങ്ങളുടെ നൂലാമാലകൾ കൃത്യമായി വിലയിരുത്തി തിരുത്തലുകൾ വരുത്തുന്നതിനും പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പ് വിലയിരുത്തുന്നതുമെല്ലാം പെർഫോമൻസ് ഓഡിറ്റ് വിഭാഗമാണ്, ഇതു മൂലം സുതാര്യമായ നിർവഹണത്തിലൂടെ അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്നു എന്നുറപ്പുവരുത്താനും സാധിച്ചിരുന്നു. ഇത്തരത്തിൽ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമത ചോദ്യം ചെയ്യുന്നതോടൊപ്പം ജീവനക്കാർക്ക് അർഹമായ പ്രമോഷൻ സാധ്യതകളും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

 പനമരം പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിനു മുന്നിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് .പി .തോമസ്, അമ്പലവയൽ ബ്രാഞ്ച് സെക്രട്ടറി ഡെന്നിഷ് മാത്യു എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.ടി ഷാജി, ജോസ് കെ.എ, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, അഭിജിത്ത് സി.ആർ, ബൈജു എം.എ, സിനീഷ് ജോസഫ്, വിനോദ് കുമാർ, പ്രതീപ കെ.പി, ആനന്ദ് രാജ് തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!