യു ഡി എഫ് കൗൺസിലർമാർ കൗൺസിൽ യോഗം സ്തംഭിപ്പിച്ച് ബഹിഷ്കരിച്ചു

0

കൽപ്പറ്റ നഗരസഭയിൽ കുത്തക മുതലാളിമാരുടെ അനധികൃത നിർമ്മാണങ്ങൾക്കും അനധികൃത കൈയേറ്റങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് യു ഡി എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു ടൗൺ നവീകരണവുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകളും അഴിമതിയുമാണ് നടക്കുന്നത് വൻകിട മുതലാളിമാർക്ക് അനുകൂലമായി റോഡിൻ്റെ അലൈമെൻ്റ് മാറ്റുകയാണ് ചെറുകിടക്കാരോട് കർക്കശ നിലപാടുമാണ് ഇടതുഭരണ സമിതി കൈക്കൊളളുന്നത് കൽപ്പറ്റയിൽ പൊതുതോടുകൾ യഥേഷ്ടം കയ്യേറികെട്ടിങ്ങൾ നിർമ്മിക്കുകയാണ് ജൈത്ര തീയേറ്റർ ഉടമ പതിറ്റാണ്ടുകളായി ഒഴുകി കൊണ്ടിരിക്കുന്ന തോട് അടച്ച് കെട്ടി അനധികൃതമായി നിർമ്മാണം നടത്തുകയാണ് കൈയ്യേറ്റക്കാരന് കോടതിയിൽ പോകാൻ സമയം നൽകി വൻ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ് കൽപ്പറ്റ നഗരസഭയ്ക്ക് വാടകയിനത്തിൽ പത്ത് ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്ന പൊതു മത്സ്യ-മാംസ മാർക്കറ്റ് നോക്കുകുത്തിയാക്കി വൻകിട മുതലാളിമാരോട് കൈക്കൂലി വാങ്ങി സ്വകാര്യ വ്യക്തികൾക്ക് നിയമ വിരുദ്ധമായി മത്സ്യവും മാംസവും എതേഷ്ടം കച്ചവടം നടത്താൻ അനുമതി നൽകുകയാണ് നൂറ്റിയമ്പതോളം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നടപടിയാണിത് പാർക്കിംങ്ങ് സ്ഥലത്താണ് എല്ലാ നിയമവും കാറ്റിൽ പറത്തി മത്സ്യ-മാംസ മാർക്കറ്റ് അനുവദിച്ചിരിക്കുന്നത് ഈ അഴിമതികൾക്ക് എതിരായി വിജിലൻസിന് പരാതി നൽകാൻ യോഗം തീരുമാനിച്ചു കൽപ്പറ്റ നഗരസഭ ഉപരോധിച്ച് കൊണ്ട് സമരപരിപാടികൾ നടത്തുവാനും യു ഡി എഫ് പാർലെമെൻററി പാർട്ടി യോഗം തീരുമാനിച്ചു കൗൺസിൽ ബഹിഷ്കരിച്ച യു ഡി എഫ് കൗൺസിലർമാർ മുൻസിപ്പൽ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി പി പി ആലി ഉദ്ഘാടനം ചെയ്തു എ പി ഹമീദ് അധ്യക്ഷത വഹിച്ചു ടി ജെ ഐസക് പി വിനോദ് കുമാർ കെ കെ കുഞ്ഞമ്മദ് ,ആയിഷപള്ളിയാൽ ,കെ അജിത ,ഉമൈബമെയ്തീൻ കുട്ടി ,ശ്രീജ ,ജൽത്രൂത് ചാക്കോ ,പി ആർ ബിന്ദു ,ഒ സരോജിനി ,ഗിരീഷ് കൽപ്പറ്റ. കെ കെ രജേന്ദ്രൻ ,സാലി റാട്ടക്കൊല്ലി ,പി പി ഷൈജൽ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!