മാനന്തവാടി കൂടുതല്‍ ഹരിതാഭമാകും വിപുലീകരണ പ്രവര്‍ത്തികള്‍ തുടങ്ങി

0

 മാനന്തവാടി നഗരസഭയിലെ ചൂട്ടക്കടവില്‍  ഹരിത കേരള മിഷനും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍  ഉള്‍പ്പെടുത്തി നിര്‍മിച്ച പച്ചത്തുരുത്തിന്റെ വിപുലീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍   പി.ടി  ബിജു നിര്‍വഹിച്ചു. ചൂട്ടക്കടവില്‍ മാനന്തവാടി പുഴയോരത്ത് ഒരേക്കറോളം സ്ഥലത്താണ് പച്ചതുരുത്ത് നിര്‍മിക്കുന്നത്. ഫലവൃക്ഷ തൈകള്‍, പൂമരങ്ങള്‍, ഔഷധ സസ്യങ്ങള്‍, മുള  എന്നിവയെല്ലാമാണ് നട്ട് പരിപാലിക്കുന്നത്. ഹരിതകേരള മിഷന്റെ ഭാഗമായാണ് പച്ചത്തുരുത്തുകള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കുന്നത്.
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലില്ലി കുര്യന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍മാരായ   പ്രദീപ ശശി,  പി.വി  ജോര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  വിന്‍സെന്റ്,  അസി.എഞ്ചിനീയര്‍ ഷെല്‍ജിന്‍ ദാസ്,  ഓവര്‍സിയര്‍ എം.പി. അഞ്ജു, വി.എസ്  സായൂജ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!