നിൽപ്പ് സമരം നടത്തി 

0

കൽപ്പറ്റ: ആൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് (ഐ എൻ ടി യു സി)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. കേരള ഭാഗ്യക്കുറി ടിക്കറ്റ് വില 30- രൂപയാക്കി നിജപ്പെടുത്തുക, കാരുണ്യ ചികിൽസ ധനസഹായം പുന:സ്ഥാപിക്കുക, ലോട്ടറിയിൽ നടപ്പാക്കിയ ജി എസ് റ്റി ഉടൻ പിൻവലിക്കുക എന്നീ ആവശ്വങ്ങൾ ഉന്നയിച്ചാണ് നിൽപ്പ് സമരം നടത്തിയതു്. ജില്ലാ പ്രസിഡന്റ് എം.എ.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.പി.ഭുവനേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.ദാസൻ, കെ.ടി.ബാലൻ, വി.കെ.ബാബു, പി.വി.റെയ്സൺ, കെ.കേളു എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!