പ്രതിഷേധ സമരം സംഘടിപ്പിച്ചു

0

വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് ചാര്‍ട്ടേര്‍ഡ് വിമാനാത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് 19 പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം മുസ്ലിം ലീഗ് ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് പി പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. കോണിക്കല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു. ഷബീര്‍ അഹമ്മദ്, റിയാസ് കല്ലുവയല്‍, സി കെ മുസ്തഫ, ഇബ്രാഹിം തൈത്തൊടി, കണ്ണിയന്‍ അഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!