സാനിറ്റൈസർ സ്റ്റാന്റ് നൽകി യൂത്ത് ലീഗ്

0

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു കേന്ദ്രങ്ങളിൽ യൂത്ത് ലീഗ് സാനിറ്റൈസർ സ്റ്റാൻഡ് നൽകും. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ഓഫീസിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ള സ്റ്റാൻഡ് നഗരസഭ ചെയർപേഴ്സൺ വി.ആർ. പ്രവീജിന് നൽകി ഡിവിഷൻ കൗൺസിലറും യൂത്ത് ലീഗ് മുനിസിപ്പൽ ജനഃ സെക്രട്ടറിയുമായ  ഹുസൈൻ കുഴിനിലം ഉദ്ഘാടനം ചെയ്തു.ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടവത്ത് മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലില്ലി കുര്യൻ, സി കുഞ്ഞബ്ദുള്ള, പി.വി.എസ് മൂസ്സ, കൗൺസിലർമാരായ പടയൻ റഷീദ്, അരുൺ കുമാർ ,ഭാരവാഹികളായ അബ്ദുള്ള മാനന്തവാടി, ഇസ്ഹാഖ്, കബീർ മാനന്തവാടി എന്നിവർ  സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!