കോറോം എസ്‌ഐ കെ.വി മഹേഷിന് യാത്രയയപ്പ് നല്‍കി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി പ്രമോഷനായി പോകുന്ന കോറോം എസ്‌ഐ കെ.വി മഹേഷിന് യാത്രയയപ്പ് നല്‍കി.കോറോത്ത് സ്റ്റേഷന്‍ ആരംഭിച്ചതുമുതല്‍ എസ്എച്ഒ ആയിരുന്നു ഇദ്ദേഹം.മുന്‍പ് വെള്ളമുണ്ട സ്റ്റേഷന്‍ പരിധിയില്‍ ഏറ്റവും കൂടുതല്‍ ക്രൈം റിപ്പോര്‍ട്ടു ചെയ്ത പ്രദേശമായ തൊണ്ടര്‍നാട്ടില്‍ കേസുകളുടെ എണ്ണം വളരെ കുറക്കാന്‍ കഴിഞ്ഞെന്നും ഇതിനായി ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നെന്നും മഹേഷ് പറഞ്ഞു.എസ്‌ഐ സന്തോഷ്,എസ്‌ഐ വര്‍ഗീസ്,എസ്‌ഐ ശ്രീവല്‍സന്‍,സജി,ഷാജിത്ത് എന്നിവര്‍ സംസാരിച്ചു.അടുത്ത ദിവസം പടിഞ്ഞാറത്തറ സിഐയായി ചുമതലയേല്‍ക്കും.