കാര്‍ഷിക ഇടപെടലുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം

0

   കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കര്‍ഷകെരെ സഹായിക്കുന്നതിന് കൃഷി വകുപ്പ് നടത്തിയ ഇടപെടലുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കിയ ജീവനി സഞ്ജീവനി പദ്ധതിക്ക്  നേതൃത്വം നല്‍കിയവരെ ആദരിച്ചു.       നബാര്‍ഡിന് കീഴിലെ 15  കാര്‍ഷിക ഉല്പാദക കമ്പനികളുമായി സഹകരിച്ചാണ്  കൃഷി വകുപ്പ് വയനാട്ടില്‍ കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ആവശ്യകാര്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കിയത്. വാട്ട്‌സ് വഴി സന്ദേശമയച്ചാലും പച്ചക്കറികളും പലവ്യഞ്ജനങ്ങളും  ഹോം ഡെലിവറി  നടത്തിയിരുന്നു. www.foodcare.in, www.kerala.shopping എന്നീ പോര്‍ട്ടലുകള്‍ വഴി ഓണ്‍ ലൈന്‍ വിതരണവും  നടത്തിയിരുന്നു. പദ്ധതിയില്‍ സഹകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള വിതരണം ചെയ്തു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍.കെ. ഉണ്ണി മോന്‍ , കൃഷി വകുപ്പ് ഡെപ്യൂട്ടി  ഡയറക്ടടര്‍  വി.കെ. സജിമോള്‍ , എഫ്.പി.ഒ. ഫെഡേഷന്‍ കോഓര്‍ഡിനേറ്റര്‍ സി.വി. ഷിബു  തുടങ്ങിയവര്‍ പങ്കെടുത്തു. വേവിന്‍ എഫ്.പി.ഒ. ചെയര്‍മാന്‍ എം. കെ.ദേവസ്യ, ഫുഡ് കെയര്‍ സി.ഇ.ഒ. കെ.രാജേഷ് തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!
00:03