സാമൂഹ്യ പഠന കേന്ദ്രം ആരംഭിച്ചു.
ഓണ്‍ലൈന്‍ പഠന സൗകര്യം നിലവില്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ബിഗ് സ്‌ക്രീന്‍ സൗകര്യത്തോടെ സാമൂഹ്യ പഠന കേന്ദ്രം ആരംഭിച്ചു.
ക്ഷീരസംഘം പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷ മെജൊ സംഘം കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.എന്‍.എം.യു.പി സ്‌കൂള്‍ മാനേജര്‍ സി.കെ.അനന്ത റാം, ചാര്‍ജ് അധ്യാപകനായ ടി.എ.ഹംസ, സംഘം സെക്രട്ടറി പി.കെ.ജയപ്രകാശ്, ഭരണ സമിതി അംഗങ്ങളായ സേവ്യര്‍ ചിറ്റുപറമ്പില്‍, സാബു പള്ളിപ്പാടന്‍ പ്രസംഗിച്ചു. എടവക പഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യ പഠനകേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കും.