കൊവിഡ് കാലത്തും സേവനപാതയില്‍ മാനന്തവാടി രൂപത

0

മാനന്തവാടിദ്വാരകയില്‍ ബസ്സ് വേ നിര്‍മ്മിക്കുന്നതിനായി 20 സെന്റ് സ്ഥലം നല്‍കിയാണ് രൂപത മാതൃകയായത്.ബസ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ദ്വാരകയുടെ മുഖഛായ തന്നെ മാറും.എടവക പഞ്ചായത്തിലെ തിരക്കേറിയതും നിരവധി കച്ചവട സ്ഥാപനങ്ങും ഉള്ള പ്രദേശമാണ്.കൂടാതെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് സ്‌കൂള്‍,ആയൂര്‍വേദ ആശുപത്രി ബാങ്കുകള്‍ ഉള്‍പ്പെടെ ഉള്ള എടവക പഞ്ചായത്തിലെ പ്രധാന ടൗണ്‍ ആണ് ദ്വാരക.ദ്വാരകയില്‍ ഒരു ബസ്സ് വേ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എടവകയില്‍ മാറി മാറി വന്ന ഭരണ സമിതികള്‍ ഈ ആവശ്യത്തിന്റെ പുറകില്‍ തന്നെയായിരുന്നു ഒടുവില്‍ ആ സ്വപ്നം പൂവണിയുകയാണ് സ്വപ്നം പൂവണിയാന്‍ നിമിത്തമായത് മാനന്തവാടി രൂപതയുടെ സഹായഹസ്തതവും.ദ്വാരകയില്‍ രൂപതയുടെ കൈവശമുള്ള 20 സെന്റ് സ്ഥലം ബസ്സ് വേ നിര്‍മ്മാണത്തിനായി പഞ്ചായത്തിന് നല്‍കി കഴിഞ്ഞു. ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷവിജയന് രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സ്ഥലത്തിന്റെ രേഖ കൈമാറി. ഗ്രാമ പഞ്ചാ വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്, സ്ഥിരം സമിതി അംഗങ്ങളായ ജില്‍സണ്‍ തൂപ്പുംങ്കര, ആമീന അവറാന്‍,മെമ്പര്‍മാരായ മനു കുഴിവേലില്‍, നജീബ് മണ്ണാര്‍, പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണന്‍, രൂപത പ്രെക്യുറേറ്റര്‍ ജില്‍സണ്‍ കോക്കണ്ടത്തില്‍, കോര്‍പ്പറേറ്റ് മാനേജര്‍ ബിജു പൊന്‍പാറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!