കിണറ്റില്‍ വീണ് ആദിവാസി വൃദ്ധന്‍ മരിച്ചു

0

കണിയാമ്പറ്റ കൂടോത്തുമ്മല്‍ ചീക്കല്ലൂരിര്‍ എരഞ്ഞോലി പുളിക്കല്‍ കോളനിയിലെ  ഗോപാലനാണ് മരിച്ചത്. 75 വയസ്സായിരുന്നു. രോഗബാധിതാനായ ഗോപാലന്‍ വീടിന് പുറത്തിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്ന് കരുതുന്നു.
കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി, പനമരം റസ്‌ക്യൂ ടീം അംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മാട്ടത്തിനായി മൃതദേഹം മാനന്തവാടിയിലേക്ക് കൊണ്ടുപോയി.15 വര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷി ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച കിണറില്‍ ് ചെറിയ ആള്‍മറയുണ്ടായിരുന്നെങ്കിലും മുകളില്‍ കമ്പി വേലി ഇതുവരെ ഇട്ടിരുന്നില്ല.  വിദ്യാര്‍ത്ഥികളടടക്കം നിരവധി  കുട്ടികളുള്ള  കോളനിയില്‍ ഇത്തരത്തിലുള്ള കിണര്‍ അപകടഭീഷണിയുയര്‍ത്തുന്നതാണ്. കിണറിന് ചുറ്റും കമ്പിവേലിയോ, ഉയരത്തിലുള്ള ആള്‍മറയോ വേണമെന്നുള്ള ആവശ്യം ഇതോടുകൂടി ശക്തമാവുകയാണ്. 

Leave A Reply

Your email address will not be published.

error: Content is protected !!