മുത്തങ്ങയില്‍ കാട്ടാനയുടെ ആക്രമണം ഒരാള്‍ക്ക് പരിക്കേറ്റു

0

മുത്തങ്ങയില്‍ കാട്ടാനയുടെ ആക്രമണം ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് അടിവാരം സ്വദേശി കല്ലിന്‍മേല്‍കുന്നില്‍ അബു ( 52 ) വിനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെ മുത്തങ്ങ തകരപ്പാടി എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം>> പച്ചക്കറി എടുക്കുന്നതിന് കര്‍ണ്ണാടകയിലേക്ക് പോകുന്നതിനായി എത്തിയ അബു പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനായി  വനത്തിലേക്ക് പോയപ്പോഴാണ് ആക്രമണമുണ്ടായത്.കാലിന് സാരമായി പരിക്കേറ്റ അബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!