തൊടിയിലൊരു ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു

0

കൽപ്പറ്റ.   :   കേരള പ്രദേശ് ഗാന്ധിദർശൻ  വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ   ഫല വൃക്ഷതൈ വെച്ചുപിടിപ്പിക്കുന്ന   തൊടിയിലൊരു ഫലവൃക്ഷം പദ്ധതി കൽപ്പറ്റയിൽ കെ പി സി സി അംഗം  പി പി ആലി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ആനപ്പാലം വൈപ്പന വീട്ടുവളപ്പിൽ  നടന്ന ചടങ്ങിൽ ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി.എബ്രഹാം അധ്യക്ഷത വഹിച്ചു. കൽപറ്റ മുൻസിപ്പൽ കൗൺസിലർ ആയിഷ പള്ളിയാൽ,  എൽദോ കെ ഫിലിപ്പ്, പി. സഫ്വാൻ, ഡോ. ഷാനവാസ് പള്ളിയാൽ, ഷാജി പോൾ  തുടങ്ങിയവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!