ആശുപത്രി റോഡിലെ ഓവുചാൽ നിർമാണം ഒച്ചിഴയും പോലെ

0

മാനന്തവാടി നഗരഹൃദയത്തിൽ ഓവുചാൽ നിർമ്മാണം ഒച്ചിഴയും പോലെ. നിർമ്മാണ സാമഗ്രികൾ റോഡിൽ ഇറക്കി പണി നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത കുരുക്കും.ഓവുചാൽ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തം.മാനന്തവാടി നഗരത്തിലെ സെൻ്റ് ജോസഫ്സ് ആശുപത്രി റോഡിലെ ഓവുചാൽ നിർമ്മാണമാണ് ഒച്ചിഴയും പോലെ നടക്കുന്നത്.ആകെ.110 മീറ്റർ ദൂരമാണ്ഓവുചാൽ നിർമ്മാണം തുടങ്ങിയതാവട്ടെ.ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലും മാസം നാല് കഴിഞ്ഞിട്ടും ഓവ്ചാൽ നിർമ്മാണം പൂർത്തിയായുമില്ല. നിർമ്മാണം നടക്കുന്നതാകട്ടെ സാധന സാമഗ്രികൾ മുഴുവനും റോഡിൽ കൂട്ടിയിട്ടും. അത് കൊണ്ട് തന്നെ ഇവിടം ഗതാഗതകുരുക്കിൽ വീർപ്പ് മുട്ടുകയാണ്. മാത്രവുമല്ല ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി ആയതിനാൽ സാറ്റ് ലൈറ്റ് ആശുപത്രിയായി സെൻ്റ് ജോസഫ്സ് ആശുപത്രി വർക്ക് ചെയ്യുന്നതിനാൽ നിരവധി വാഹനങ്ങൾ വരുന്നതും ഇതുവഴിയാണ് ആശുപത്രിയിലേക്ക് വരുന്നവർ ഏറെ നേരം ഗതാഗതകുരുക്കിൽ അകപ്പെടുന്നതും പതിവാണ് അതുകൊണ്ട് തന്നെ ഓവ്ചാൽ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!