യൂത്ത് ലീഗ് കിടപ്പു സമരം സംഘടിപ്പിച്ചു

0

സ്വകാര്യ ആശുപത്രികളിലെ ആരോഗ്യഇൻഷുറൻസ് നിഷേധം; ശ്രദ്ധേയമായി യൂത്ത് ലീഗ് കിടപ്പു സമരം.

കൽപ്പറ്റ : കോവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് പാവപ്പെട്ട രോഗികൾക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികളുടെ നിലപാടില്‍ പ്രതിഷേധിച്ചും ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുമ്പിൽ കിടപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!