സല്‍ക്കാരത്തിനായി വെച്ചിരുന്ന തുക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്

0

പുല്‍പ്പള്ളി: സര്‍വ്വിസില്‍ നിന്നും വിരമിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും സല്‍ക്കാരത്തിനായി വെച്ചിരുന്ന തുക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിനായി നല്‍കി മാതൃകയാവുകയാണ് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില പ്രിന്‍സിപ്പളായ ലിയോ മാത്യു. മുള്ളന്‍ക്കൊല്ലി സ്‌കൂളില്‍ 29 വര്‍ഷമായി സേവനം ചെയ്ത ലിയോ മാത്യു 13 വര്‍ഷം അധ്യാപകനായും 16വര്‍ഷം പ്രിന്‍സിപ്പലുമായി സേവനം ചെയ്തു.കോവിഡിന്റ പശ്ചാതലത്തില്‍ യാത്രയയപ്പിനായി വിനയോഗിക്കാനിരുന്ന തുക ഉള്‍പടെ സമാഹരിച്ചാണ് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപരിപഠനത്തിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചത്.ഇതിന് പുറമേ സ്‌കൂളിന് പഠന പാഠ്യേതര മേഖലകളില്‍ മികച്ച വിജയം നേടാനും കഴിഞ്ഞു.നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്ഉപരിപഠനത്തിനായി ചാരിറ്റി ഫണ്ടിനും രൂപം നല്‍കി. എല്ലാ വര്‍ഷവും ഒന്നര ലക്ഷം രൂപയോളമാണ് സഹായമായി നല്‍കിയത്.സംഘടന രംഗത്ത് കേരള ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഇദ്ദേഹം വയനാട് പ്രിന്‍സിപ്പല്‍ ഫോറം സ്ഥാപക പ്രസിഡന്റുമായിരുന്നു. തുടര്‍വിദ്യാഭാസം നടത്താന്‍ കഴിയാതെ ദുരിതത്തിലായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള അവസരം നല്‍കിയെന്ന ചാരിതാര്‍ഥ്യത്തിലാണ് ലിയോ മാത്യു ഇന്ന് സ്‌കൂളില്‍ നിന്ന് വിരമിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!