മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം

0

 പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച നടക്കുന്ന ശുചീകരണയജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാകളക്ടര്‍ ഡോ.അദീല അബ്ദുളള അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും റസിഡന്റ്‌സ് അസോസിയേഷനുകളുമെല്ലാം സജീവമായി പങ്കെടുക്കണം. കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം ശുചീകരണം നടത്തേണ്ടത്.
     പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ഞായറാഴ്ച ഡ്രൈഡേ ആയും ആചരിക്കും. പനിപ്രധാന ലക്ഷണമായ ഡെങ്കിപ്പനി,എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നിവയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നതിനാല്‍ അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളകട്ര്‍ പറഞ്ഞു. ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവന്‍ ഒഴിവാക്കണം. കോവിഡ്19 ഭീഷണി നിലനില്‍ക്കുമ്പോള്‍ മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും അവര്‍  പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!