കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശനിയാഴ്ച്ച 224 പേരെ കൂടി പുതുതായി നിരീക്ഷണത്തിക്കി. ജില്ലയില്‍ നിലവില്‍ 3772 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 786 ആളുകള്‍ ഉള്‍പ്പെടെ 1282 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ശനിയാഴ്ച്ച 285 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച 7 പേര്‍ ഉള്‍പ്പെടെ 15 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1796 ആളുകളുടെ സാമ്പിളു കളില്‍ 1548 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1519 എണ്ണം നെഗറ്റീവാണ്. 243 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1833 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1720 ഉം നെഗറ്റീവാണ്.
ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ 1777 വാഹനങ്ങളിലായി എത്തിയ 3372 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 292 പേര്‍ക്ക് കൗണ്‍സലിംഗും സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 56 രോഗികള്‍ക്ക് ആവശ്യമായ പരിചരണവും നല്‍കി.