കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് മെയ് 27 ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കും. കോവിഡ് 19 രോഗ പ്രതിരോധത്തിനാണ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് ആരംഭിക്കുന്ന കാര്‍ട്ടൂണ്‍ രചനയില്‍ കെ.ഉണ്ണികൃഷ്ണന്‍, അനൂപ് രാധാകൃഷ്ണന്‍, ഡാവിഞ്ചി സുരേഷ്, സുഭാഷ് കല്ലാര്‍, സജീവ് ശൂരനാട്, ഷാജി സീതത്തോട്, സനീഷ് ദിവാകരന്‍, ബിനേഷ് ലാലി എന്നീ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള കാര്‍ട്ടൂണ്‍ മതില്‍ നാടിന് സമര്‍പ്പിക്കും.