തരിശുനിലങ്ങളില്‍ കൃഷിയിറക്കാനൊരുങ്ങി  മാനന്തവാടി നഗരസഭ

0

തരിശുനിലങ്ങളില്‍ കൃഷിയിറക്കാനൊരുങ്ങി  മാനന്തവാടി നഗരസഭ
    തരിശുനിലങ്ങില്‍ പൊന്നുവിളയിക്കാന്‍ പദ്ധതികളൊരുക്കി മാനന്തവാടി നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രദേശത്തെ തരിശ് ഭൂമികള്‍ കണ്ടെത്തി കൃഷിയിറക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.  ആദ്യഘട്ടത്തില്‍ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെല്‍പാടം പദ്ധതി നടപ്പാക്കും. നഗരസഭ പരിധിയിലെ നൂറ് ഏക്കറിലധികം തരിശുനിലങ്ങളിലാണ് നെല്‍കൃഷി ആരംഭിക്കുക. നെല്‍ക്കൃഷിക്ക് മുന്‍കൈയെടുക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 40000 രൂപ സുഭിക്ഷ കേരളം പദ്ധതിയിലൂടെ ധനസഹായമായി നല്‍കും. ആധുനിക സമ്പ്രദായങ്ങള്‍ക്കൊപ്പം പരമ്പരാഗതമായ നാട്ടറിവ് സാധ്യതകളും കൃഷിയില്‍ ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി ചെയ്യുന്ന മുഴുവന്‍ കൃഷിയും വിള ഇന്‍ഷുറന്‍സിന്റെ ഭാഗമായി ഇന്‍ഷൂര്‍ ചെയ്യും. പരമ്പര്യനെല്‍വിത്തുകളുടെ കൃഷി പ്രത്യേകം പരിഗണിക്കും. സുഗന്ധ നെല്‍കൃഷിയും ഇതിനോടൊപ്പം പ്രോത്സാഹിപ്പിക്കും. വിവിധ വകുപ്പുകളുടേയും, മിഷനുകളുടേയും, ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നഗരസഭാതലത്തില്‍ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!
16:55