മീനങ്ങാടിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണം മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി.

0

മീനങ്ങാടി ടൗണിലെവ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍അനുവദിക്കണമെന്നും,പൊതുജനങ്ങള്‍ക്ക് നിലവിലെനിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്അനുവദിക്കാനും അധികൃതര്‍ തയ്യാറാകണമെന്ന് മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി. ഗ്രാമപഞ്ചായത്തില്‍ നിലവില്‍ കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെട്ട വാര്‍ഡുകളെ ഈ സോണില്‍ നിന്നും ഒഴിവാക്കി നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തണമെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് അധിക്യതര്‍ തയ്യാറാകണമെന്നും മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് വി.എം. വിശ്വനാഥന്‍, ബേബി വര്‍ഗീസ്, മനോജ് ചന്ദനക്കാവ്, അനീഷ് റാട്ടക്കുണ്ട് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!