കാട്ടാനകൂട്ടങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നു.

0

കടുത്ത വേനലില്‍ കുടിവെള്ളവും തോട്ടങ്ങളിലെ പഴങ്ങളും  തേടി കാട്ടാനകൂട്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നു.വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയിഞ്ചിനോട് ചേര്‍ന്ന കര്‍ണ്ണാടകയിലെ സ്വകാര്യ തോട്ടങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത്.
കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ  തോട്ടത്തിലാണ് പകല്‍ സമയം 20 ഓളം കാട്ടാനകള്‍ എത്തിയത്. വേനല്‍മഴ ലഭിച്ച് പച്ചപ്പ് ഉണ്ടങ്കിലും വനത്തിനുള്ളിലെ കുളങ്ങളും അരുവികളും വറ്റിവരണ്ട് കിടക്കുകയാണ്.കടുത്ത ചൂടില്‍ ദാഹജലത്തിനായുള്ള ഓട്ടത്തിലാണ് വന്യമൃങ്ങള്‍.  വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിന് വനം വകുപ്പ് കവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടങ്കിലും അതിനെ മറികടന്നാണ് വന്യമൃഗങ്ങള്‍ കുട്ടമായി എത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!