മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു

0

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ തലത്തിലും 35 ഡിവിഷനുകളിലും മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു.വിദേശ രാജ്യങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ മടങ്ങിയെത്തുന്നവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി പൊലീസ്, ആരോഗ്യ വകുപ്പ്, നഗരസഭ ഹെല്‍ത്ത് വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചത്. ടൗണ്‍ ഹാളില്‍ കമ്മറ്റി രൂപീകരണം നഗരസഭ ചെയര്‍മാന്‍ ടി എല്‍ സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി അധ്യക്ഷയായിരുന്നു. സി കെ സഹദേഹവന്‍, ബാബു അബ്ദുറഹിമാന്‍, പി പി അയ്യൂബ്, എന്‍.എം വിജയന്‍, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!