റോഡരികിലെ വനപ്രദേശങ്ങൾ അണുവിമുക്തമാക്കി

0

മാനന്തവാടി: റോഡരികിലെ വനപ്രദേശങ്ങൾ അണു വിമുക്തമാക്കി, കർണ്ണാടകയിൽ നിന്നും ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും, സഹായികളും ഉപയോഗിച്ച് കഴിഞ്ഞ മാസ്ക്കുകളും, ഗ ളൗസുകളും അലക്ഷ്യമായി റോഡരികിലെ വനങ്ങളിൽ നിക്ഷേപിക്കുന്നത് വന്യ ജീവികൾക്കും, വനത്തിനും ഭീഷണിയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റ് ആവശ്യപ്രകാരം മാനന്തവാടി അഗ്നി രക്ഷാ നിലയം ജീവനക്കാർ ബാവലി മുതൽ അരണപ്പാറ ബസ്റ്റ് കാത്തിരിപ്പ് കേന്ദ്രം വരെയുള്ള വനഭാഗങ്ങൾ അണുവിമുക്തമാക്കിയത്, തുടർന്ന് മാസ്ക്കുകളും മറ്റും നശിപ്പിക്കുകയും ചെയ്തു, അതിർത്തി കടന്നെത്തുന്ന ഡ്രൈവർമാർക്ക് ഇത് സംബന്ധിച്ച് ബോധവൽക്കരണം നൽകുമെന്ന് ബേഗൂർ റെയ്ഞ്ച് ഓഫീസർ വി രതീശൻ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!