സുഭിക്ഷ  കേരളം : പലവ്യഞ്ജനങ്ങളുടെ ഹോം  ഡെലിവറി ആരംഭിച്ചു

0

ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ അവശ്യ സാധനങ്ങളും പച്ചക്കറികളും എത്തിക്കുന്നതിന് സുഭിക്ഷ  കേരളം പദ്ധതിയുടെ ഭാഗമായി ഹോം ഡെലിവറി ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന  സുഭിക്ഷ കേരളം  പദ്ധതിയുടെ ഭാഗമായി നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വേവിന്‍ പ്രൊഡ്യുസര്‍ കമ്പനിയാണ് പച്ചക്കറികള്‍ക്കൊപ്പം  പലവ്യഞ്ജനങ്ങള്‍ വീടുകളിലെത്തിക്കുന്നത്.  
 തുടക്കത്തില്‍ 500 രൂപയുടെയും 1000 രൂപയുടെയും  അവശ്യസാധനങ്ങളുടെ കിറ്റുകളാണ് വിതരണം ചെയ്യുക.  ഒരാഴ്ചക്കുള്ളില്‍  വീട്ടുകാര്‍ ആവശ്യപ്പെടുന്ന എന്ത് സാധനങ്ങളും തൊട്ടടുത്ത കടകളില്‍ നിന്ന് വാങ്ങി വീടുകളിലെത്തിക്കും. പോലീസിന്റെ യാത്രാനുമതിയോടു കൂടി 65 ലധികം സര്‍വ്വീസ് ഡെലിവറി ബോയ്‌സിനെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോള്‍  സര്‍വ്വീസ് ചാര്‍ജ് ഈടാക്കാതെയാണ് ഹോം ഡെലിവറി നടത്തുന്നത്. പിറ്റേ ദിവസത്തേക്കുളള  ഓര്‍ഡര്‍ തലേ ദിവസമായിരിക്കും സ്വീകരിക്കുക.
9656347995 എന്ന നമ്പറിലേക്ക് പേരും സ്ഥലവും ഫോണ്‍ നമ്പറും വാട്‌സ് ആപ്പ് മെസേജ് ആയി അയച്ചാല്‍ സാധനങ്ങള്‍ വീട്ടിലെത്തും. പഞ്ചസാര  1 കിലോ, ചായപ്പൊടി  200 ഗ്രാം, സോപ്പ് പൊടി  1 കിലോ, അലക്ക് സോപ്പ്  200 ഗ്രാം, കുളിസോപ്പ്  100 ഗ്രാം, വെളിച്ചെണ്ണ  അര ലിറ്റര്‍, പാമോയില്‍  അര ലിറ്റര്‍, കടുക്  100 ഗ്രാം, ജീരകം  50 ഗ്രാം, ഉലുവ 50 ഗ്രാം, മുളക് പൊടി  200 ഗ്രാം, മല്ലിപ്പൊടി  200 ഗ്രാം, സാമ്പാര്‍ പൊടി  100 ഗ്രാം, സവോള 2 കിലോ, ചെറിയ ഉള്ളി   500 ഗ്രാം, വെളുത്തുള്ളി  100 ഗ്രാം എന്നിങ്ങനെ ആയിരിക്കും 500 രൂപയുടെ കിറ്റില്‍ ഉണ്ടാവുക. ആയിരം രൂപയുടെ കിറ്റില്‍ പഞ്ചസാര  2 കിലോ, ചായപ്പൊടി  500 ഗ്രാം, സോപ്പ് പൊടി സണ്‍ലൈറ്റ്  1 കിലോ, അലക്ക് സോപ്പ്  500 ഗ്രാം, കുളിസോപ്പ്  100 ഗ്രാം, വെളിച്ചെണ്ണ  ഒരു ലിറ്റര്‍, പാമോയില്‍   ഒരു ലിറ്റര്‍, കടുക്  200 ഗ്രാം, ജീരകം  200 ഗ്രാം, ജീരകം ചെറുത്.  100 ഗ്രാം, ഉലുവ  100 ഗ്രാം, മുളക് പൊടി  400 ഗ്രാം, മല്ലിപ്പൊടി  400 ഗ്രാം, സാമ്പാര്‍ പൊടി  200 ഗ്രാം, ചിക്കന്‍ മസാല  200 ഗ്രാം, സവോള    2 കിലോ,ചെറിയ ഉള്ളി   1 കിലോ, വെളുത്തുള്ളി  200 ഗ്രാം, എന്നീ സാധനങ്ങളാണ് അടങ്ങിയിട്ടുള്ളത്.

രാജ്യത്തെ ആദ്യത്തെ മള്‍ട്ടി വെന്‍ഡര്‍ സര്‍വ്വിസ് / ഷോപ്പിംഗ് പോര്‍ട്ടലായ www.kerala.shopping എന്ന പോര്‍ട്ടലിന്റെയും ബാംഗ്ലൂര്‍ ആസ്ഥാനമായ   ഐ.ടി. സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധരുടെയും സൗജന്യ സേവനവും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. കൃഷി വകുപ്പ് വയനാട് എഫ്.പി.ഒ. ഫെഡറേഷനുമായി ചേര്‍ന്ന് നേരത്തെ വയനാട്ടിലെ 15 പ്രൊഡ്യൂസര്‍ കമ്പനികളുടെ നേതൃത്വത്തില്‍ ഒരു മാസത്തിലധികമായി ജീവനി സഞ്ജീവനി പച്ചക്കറി വാഹനങ്ങള്‍ ഇപ്പോഴും ഗ്രാമങ്ങളില്‍ ഓടുന്നുണ്ട്. www.kerala.shopping എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും പച്ചക്കറികളും പലവ്യഞ്ജനങ്ങളും ബുക്ക് ചെയ്യാം. വിശദവിവരങ്ങള്‍ക്ക്. 96563475995 എന്ന നമ്പറില്‍ ജില്ലാ കോഡിനേറ്ററുമായി ബന്ധപ്പെടാം.
   ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം നിര്‍വഹിച്ചു ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി ശാന്തി ,അസിസ്റ്റന്റ് ഡയറക്ടര്‍ സജിമോള്‍ , വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ഇനി ചെയര്‍മാന്‍ എം കെ ദേവസ്യ, എഫ് പി.ഒ.  ഫെഡറേഷന്‍  കോഡിനേറ്റര്‍  സി.വി .ഷിബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!