ലോക്ഡൗണ്‍ സമയത്ത് മറ്റ് ജില്ലകളില്‍ നിന്നും ജില്ലയിലേക്ക് റോഡ് പ്രവൃത്തിക്കള്‍ക്കായി കൊണ്ടുവരുന്ന ക്വാറി ഉല്‍പ്പന്നങ്ങള്‍ വഹിച്ചുളള വാഹനങ്ങളുടെ പരിശോധനക്കായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പ്രത്യേകം ജീവനക്കാരെ നിയോഗിച്ചു. വയനാട് കോഴിക്കോട് ജില്ലാതിര്‍ത്തിയായ ലക്കിടിയിലാണ് ഇവരെ പരിശോധനക്കായി നിയോഗിച്ചത്. സാധനസാമഗ്രികളുടെ പാസ് പരിശോധിച്ച് ഇവ റോഡ് പ്രവൃത്തിക്കാണെന്ന് ഉറപ്പ് വരുത്തേണ്ടതും വിവരം അസിസ്റ്റന്റ് എഞ്ചിനിയര്‍/ ഓവര്‍സിയര്‍മാരെയും അറിയിക്കേണ്ടതുമാണ്. കല്‍പ്പറ്റ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കാണ് മേല്‍നോട്ട ചുമതല.
Sign in
Sign in
Recover your password.
A password will be e-mailed to you.