പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.
പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. വെള്ളമുണ്ട8/4 ടൗണിലും, തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം ടൗണിലുമാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടി നില്‍ക്കുന്നതും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയത്. വെള്ളമുണ്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച്. വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് എതിരെ കര്‍ശന നടപടി എടുക്കാനാണ് പോലീസ് തീരുമാനം.