അമിത വൈദ്യുതി ബില്ല് ഐ എൻ ടി യു സി യൂത്ത് വിംങ്ങ് പ്രതിഷേധിച്ചു
ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് കാലത്ത് 60 ദിവസം കഴിഞ്ഞ് മീറ്റർ റീഡീങ് നടത്തിയത് മൂലം ഉപഭോക്താക്കൾക്ക് വന്നിരിക്കുന്ന വൈദ്യുതി ബില്ലിൽ അമിത തുകയാണ് വന്നിരിക്കുന്നത്.നിലവിൽ ഈ പ്രശ്നം പരിഹരിച്ച് അമിതമായി വന്ന തുക കുറച്ച് നൽകുമെന്ന സർക്കാർ പ്രഖ്യാപനം ഇതുവരെ നടപ്പിലായില്ല. നിലവിൽ ഏല്ലാം മാസവും വരുന്ന ബില്ലിൽ തന്നെ ഇളവ് നൽക്കണമെന്നിരിക്കെ ജനങ്ങളുടെ തലയിൽ അമിതഭാരം കെട്ടിവെക്കുയാണ് അത് പോലെ തന്നെ അsഞ്ഞ് കിടക്കുന്ന ചെറുകിട തൊഴിൽ സ്വാഥപനങ്ങളിൽ അനാവശ്യ ബില്ലുകളാണ് വന്നിരിക്കുന്നത് എത്രയും പെട്ടെന്ന് തന്നെ പാവപ്പെട്ട ജനവിഭാഗത്ത ബാധിക്കുന്ന ഈ പ്രശ്നം സർക്കാർ ഇടപ്പെട്ട് പരിഹരിക്കണമെന്ന് കെ എസ് ഇ ബി കൽപ്പറ്റ സർക്കിൾ ഒഫീസിൻ്റെ മുമ്പിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് ഗിരിഷ് കൽപ്പറ്റ പറഞ്ഞു ജില്ലാ പ്രസിഡണ്ട് സാലിറാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു ,സംസ്ഥാന ജനറൽസെക്രട്ടറി. കബീർ പി മുഖ്യ പ്രഭാഷണം നടത്തി ,സലീം കരാടൻ ,ഷൗക്കത്ത് എന്നിവർ നേത്രത്വം നൽകി