ലോക്ക്ഡൗണില്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന വനിതകള്‍.ബാങ്കുകളില്‍ നിന്നും, മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങിയ നിരവധി പേരാണ് ലോക്ക്ഡൗണ്‍ മൂലം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരിക്കുന്നത്.വായ്പകള്‍ തിരിച്ചടക്കാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഉപജീവനമാര്‍ഗവും മുടങ്ങിയിരിക്കുകയാണ്. ടൗണുകളിലും മറ്റും വലിയ വാടക നല്‍കിയാണ് പല ബ്യൂട്ടിപാര്‍ലറുകളും പ്രവര്‍ത്തിക്കുന്നത്. ജോലിയില്ലാതായതോടെ വാടക നല്‍കാന്‍ പോലും സാധിക്കാത്ത നിരവധി പേരുണ്ട്. ജില്ലയില്‍ വിവിധ ഏജന്‍സികള്‍ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായും, ചെറിയ ഫീസ് വാങ്ങിയും ബ്യൂട്ടിഷ്യന്‍ കോഴ്‌സുകള്‍ നടത്തിവന്നിരുന്നു. കാവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബ്യൂട്ടിപാര്‍ലര്‍ തുറക്കാനുള്ള അനുമതി നല്‍കണമെന്നും, ബ്യൂട്ടീഷ്യന്‍മാര്‍ക്ക് പലിശരഹിത വായ്പകള്‍ പോലുള്ള സാമ്പത്തിക സഹായം നല്‍കാനും നടപടിയുണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.