ജില്ലാ കളക്ടര്‍ എടക്കോട് കോളനി സന്ദര്‍ശിച്ചു
കുരങ്ങ്പനി ബാധിത പ്രദേശമായ തിരുനെല്ലി പഞ്ചായത്തിലെ പാല്‍വെളിച്ചം എടക്കോട് കോളനി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കോളനികളിലെ വീടുകള്‍ സന്ദര്‍ശിച്ച കളക്ടര്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. കുരങ്ങ് പനി പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന ക്യാമ്പുകളും കളക്ടര്‍ സന്ദര്‍ശിച്ചു.