മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു 

0

തവിഞ്ഞാല്‍ : ചങ്ങാതിമാരും പൊടിമക്കളും എന്നഫേസ് ബുക്ക് കൂട്ടായ്മ സ്വരൂപിച്ച തുക അഡ്മിന്‍മാര്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ സുരേന്ദ്രന്‍ , പഞ്ചായത്തു ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ജെ ഷജിത് എന്നിവര്‍ തുക ഏറ്റു വാങ്ങി, ഫേസ് ബുക്ക്  അഡ്മിന്‍ പ്രതിനിധികളായി ജോബിഷ്, സിജോ എന്നിവര്‍ ആണ് തുക കൈമാറിയത് വരും നാളുകളില്‍ സാമൂഹ്യ നന്മക്കും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി പുതിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആണ് ചങ്ങാതിമാരും പൊടി മക്കളും ഗ്രൂപ്പിന്റെ തീരുമാനം എന്ന് അഡ്മിന്‍ പാനല്‍ അറിയിച്ചു. കൊറോണ കാലഘട്ടത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഗ്രൂപ്പില്‍ വിവിധ മത്സര പരിപാടികളും നടക്കുന്നുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!