ആനക്കുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉദയക്കര റിസര്‍വ്വിനകത്ത് ഒന്നര വയസുള്ള ആനകുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ജഡത്തിനരികരില്‍ ആന കൂട്ടങ്ങള്‍ കൂടി നില്‍ക്കുന്നത് കണ്ട് അവയെ ഓടിച്ചതിന് ശേഷമാണ് പോസ്റ്റമോര്‍ട്ട നടപടികള്‍ ആരംഭിച്ചത്. സൗത്ത് വയനാട് ഡി.എഫ്.ഒ പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ജഡം കാട്ടില്‍ സംസ്‌ക്കരിച്ചു.