ഓൺലൈൻ വ്യാപാരത്തിന് അനുമതി: പ്രതിക്ഷേധദിനം ആചരിച്ചു. 

0

കൽപ്പറ്റ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്ക് സേവനം പുനരാരംഭിക്കാമെന്ന് കേന്ദ്ര സർക്കാരിന്റെ  മാർഗ്ഗനിർദ്ദേശത്തിൽ പ്രതിക്ഷേധിച്ച്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ  നേതൃത്വത്തിൽ ഇന്ന് സംസ്ഥാനത്ത് പ്രതിക്ഷേധദിനമായി ആചരിച്ചു. രാജ്യത്തെ ലക്ഷകണക്കിന് ചെറുകിട വ്യാപാരികൾ കട തുറക്കാൻ കഴിയാതെ വീടുകളിൽ ഇരിക്കുമ്പോഴാണ് ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലുള്ള കമ്പിനികൾക്ക് അനുമതി നൽകുന്നത്. ലോക്ഡൗൺ ഒന്നാം ഘട്ടത്തിൽ അവശ്യ സർവ്വീസ് കട തുറക്കുന്നതിനും ഹോം ഡെലിവറി നടത്താൻ അനുമതി നൽകിയപ്പോൾ, അത്തരം സാധനങ്ങൾ എത്തിക്കാത്ത പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സഹായിക്കാത്ത കമ്പിനികൾക്ക് ആണ് ഇപ്പോൾ സർക്കാർ അനുമതി നൽകുന്നത്

ഓൺലൈൻ കുത്തകകൾക്ക് അനുമതി നൽകിയ സാഹചര്യത്തിൽ കേരളത്തിലെ ലക്ഷകണക്കിന് മൊബൈൽ ഫോൺ, ടി.വി, ലാപ്പ്ടോപ്പ്, എസി, ഫ്രിഡ്ജ് തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണം. ഓരോ പ്രദേശത്തെയും ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കുന്നതിന് കച്ചവടക്കാർ തയ്യാറാണന്ന് ഇരിക്കെ കുത്തകകൾക്ക് മാത്രം അനുമതി കൊടുക്കുന്നത് പ്രതിക്ഷേധിച്ചാണ് സമരം. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് ടൗണുകളിൽ 5 ആൾ വീതമാണ് സമരത്തിൽ പങ്കെടുത്തത്. വീട്ടിൽ ഇരിക്കുന്ന വ്യാപാരികൾ കുടുംബാഗംങ്ങളോടൊത്തും പ്രതിക്ഷേധത്തിൽ പങ്കെടുത്തു. കൽപ്പറ്റയിൽ നടത്തിയ സമരത്തിന് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി.ജോയി, സംസ്ഥാന സെക്രട്ടറി നൗഷാദ് കാക്കവയൽ, ജില്ലാ ട്രഷറർ ഉണ്ണികാമിയോ രഞ്ജിത്ത്, പ്രമോദ് ഗ്ലാഡ്സൺ, എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!