ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ മേഖലയിലും ശുചീകരണം നടത്താന്‍ ജില്ലാ ഭരണകൂടം ആറു ദിന ശുചീകരണ യജ്ഞം നടത്തുന്നു. ഏപ്രില്‍ 19 മുതല്‍ 24 വരെയുളള ഓരോ ദിവസങ്ങളിലും വ്യത്യസ്തയിടങ്ങളില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 നു ജില്ലയിലെ മുഴുവന്‍ ആശുപത്രികള്‍ ശുചീകരിക്കും. 20 നു തുണിക്കടകള്‍ തുറന്ന് വൃത്തിയാക്കാന്‍ ഉടമകള്‍ക്ക് അവസരം നല്‍കും. 21 നു വീടുകളും പരിസരങ്ങളും ശുചീകരിക്കണം. 22 നു പൊതുസ്ഥലങ്ങള്‍, ടൗണുകള്‍ എന്നിവ മാലിന്യമുക്തമാക്കും. 23 നിര്‍ത്തിയിട്ട വാഹനങ്ങള്‍ വൃത്തിയാക്കാനും മാറ്റിയിടാനുമുള്ള അവസരമാണ്. 24 നു മറ്റു കടകള്‍ തുറന്ന് വൃത്തിയാക്കുന്നതിന് അനുമതി നല്‍കും. ശുചീകരണ പ്രവത്തികള്‍ സാമൂഹിക അകലം പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.