ക്വാറന്റയിന്‍ ദിനങ്ങളില്‍ കൊവിഡിനെ ക്യാന്‍വാസില്‍ പകര്‍ത്തി സണ്ണി മാനന്തവാടി.
ക്വാറന്റയിന്‍ ദിനങ്ങളില്‍ കൊവിഡ്- 19ന്റെ പശ്ചാതലം ക്യാന്‍വാസില്‍ പകര്‍ത്തി പ്രമുഖ ചിത്രകാരന്‍ സണ്ണി മാനന്തവാടി.ലോക്ക് ഡൗണ്‍ ഫോര്‍ 28 ഡെയ്‌സ് എന്നാണ് ഇദ്ദേഹം ചിത്രത്തിന് നല്‍കിയ പേര്.മാനന്തവാടി മൈത്രി നഗറില്‍ താമസിക്കുന്ന സണ്ണി മാഷിന് 36 വര്‍ഷത്തെ ചിത്രകലാ ജീവിതത്തിലെ മറക്കാന്‍ പറ്റാത്തതാണ് തന്റെ കൊവിഡ് ക്വാറന്റയിന്‍ കാലം.ലോകം മഹാമാരിയെന്ന് വിശേഷിപ്പിച്ച കൊറോണ അനുഭവത്തില്‍ നിന്നും ഉടലെടുത്തതാണ് ലോക്ക് ഡൗണ്‍ ഫോര്‍ 28 ഡെയ്‌സ് എന്ന ചിത്രരചന.ജോര്‍ജിയയില്‍ എം.ബി.ബി.സിന് പഠിക്കുന്ന മാഷിന്റെ മകന്‍ നാട്ടില്‍ എത്തിയത് ഇക്കഴിഞ്ഞ മാര്‍ച്ച് 7ന്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ മകനെയും കൂട്ടി ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചു. അതനുസരിച്ച് 28 ദിവസം ക്വാറന്റയിനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.ക്വാറന്റയിന്‍ പിരീഡില്‍ തന്റെ മനസിലുദിച്ച ലോക്ക് ഡൗണിന്റെ നേര്‍കാഴ്ച ക്യാന്‍വാസില്‍ പകര്‍ത്തി.21 ദിവസമെടുത്ത് വരച്ച ചിത്രത്തില്‍ ചൈനയില്‍ വൈറസിന്റെ ഉദ്ഭവം മുതല്‍ ഇന്നത്തെ രാജ്യങ്ങളുടെ കിടപ്പും സാമൂഹ്യ അകലവും ഒപ്പം ക്വാറന്റയിന്‍ കാലത്തെ തന്റെ പ്രദേശത്തിന്റെ പശ്ചാതലവുമെല്ലാം വരകളാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ജീവിത ദിനചര്യയുടെ പകുതിയിലധികം സമയവും ചിത്രരചനയില്‍ മുഴുകിയ സണ്ണി മാനന്തവാടി എന്ന ചിത്രകാരന് എക്കാലത്തും ഓര്‍മ്മിക്കാവുന്നതാണ് ക്വാറന്റയിന്‍ പിരീഡില്‍ വരച്ച ഈ ചിത്രം.