സൗജന്യ മാസ്‌ക്ക് വിതരണം
പുല്‍പ്പള്ളി: ആതുരശുശ്രൂഷ രംഗത്ത് രണ്ട് വര്‍ഷമായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്ന പി.ഡി.സി ലാബിന്റെ നേതൃത്വത്തില്‍ കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്ന സൗജന്യമാസ്‌ക്ക് വിതരണം സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ശ്രീ ഐ.സി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ലാബില്‍ ദിവസേന വരുന്ന എല്ലാ രോഗികള്‍ക്കും ലോക്ക്ഡൗണ്‍ കാലാവധി കഴിയുന്നതുവരെ മാസ്‌ക്ക് സൗജന്യമായി നല്‍കമെന്ന് ഡയറക്ടര്‍ ലിയോ ടോം ജോസ് പള്ളത്ത് അറിയിച്ചു. എന്‍.യു.ഉലഹന്നാന്‍, സണ്ണി തോമസ്.ലിനിഷ എന്നിവര്‍ സംബന്ധിച്ചു