മീഡിയ സെന്‍റെര്‍ ഉദ്ഘാടനം ചെയ്തു
മുപ്പത്തി എട്ടാമത് വയനാട് റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനം ചെയ്തു.. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കലോത്സവത്തിന്റെ പബ്ലിസിറ്റി അധ്യക്ഷയുമായ കെ.മിനി മീഡിയസെന്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സെബാസ്റ്റ്യന്‍, പനമരം ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, സീനിയര്‍ അധ്യാപകരായ ലിസി ടീച്ചര്‍, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ,മാധ്യമ പ്രവര്‍ത്തകര്‍,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു