ആദിവാസിസാക്ഷരതാ പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പഠിതാക്കളുടെ സംഗമവും ഓരോ കോളനികളിലേക്കുമുള്ള സൗജന്യ റേഡിയോ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡ് പി.ജി.സജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഹാരിസ് കിയന്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍ മുഖ്യാഥിതി ആയിരുന്നു. പഠിതാക്കള്‍ വട്ടക്കളി, നാടന്‍പ്പാട്ട്, ഞാറ്റുപാട്ട്, കൊയ്ത്തുപ്പാട്ട്, തുടി തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പഠിതാക്കളെ ആദരിച്ചു.
ആദിവാസിസാക്ഷരതാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡ് നസീമ പൊന്നാി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം.പി.നൗഷാദ്, ശാന്തിനി ഷാജി, ഉഷവര്‍ഗ്ഗീസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബുഷ്‌റ ഉസ്മാന്‍, സന്തോഷ്.കെ.എസ്, സിന്ധു പുറത്തൂട്ട്, ജോസഫ് പുല്ലുമാരിയില്‍, എ.കെ.ബാബു, സി.ഇ. ഹാരിസ്, ഉഷ ആനപ്പാറ, സതി വിജയന്‍, ആസ്യചേരുപുറത്ത്, പഞ്ചായത്ത്‌സെക്രട്ടറി അനില്‍ രാധാകൃഷ്ണന്‍, ട്രൈബല്‍ ഓഫീസര്‍ ശ്രീകല, ജനമൈത്രി പോലീസ്ഓഫീസര്‍ മുരളീധരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.ജെ.ദേവസ്യ നോഡല്‍ പ്രേരക് ഗ്ലാഡിസ് കെ പോള്‍, പി.വി.ഗിരിജ, പ്രേരക് വി.സി.ഷിജി എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post