കൽപ്പറ്റ: കോവിഡ്- 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാവും പകലും പൊതു നിരത്തുകളിൽ സുരക്ഷാ പ്രവർത്തനം നടത്തുന്ന പോലീസ് സേനാംഗങ്ങളോടുള്ള ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റ കൈനാട്ടിയിൽ പ്രവർത്തിക്കുന്ന പോലീസ് സംഘത്തിന് എടപ്പെട്ടി ഇടവകയുടെ ഈസ്റ്റർ വിരുന്നൊരുക്കി. ഇടവക വികാരി ഫാദർ തോമസ് ജോസഫ് തേരകം, ഇടവക ട്രസ്റ്റി തങ്കച്ചൻ പുറങ്ങാട്ടിൽ, കുടുംബ യൂണിറ്റ് പ്രസിഡണ്ട് പ്രസാദ് നെല്ലിക്കുന്നേൽ, യൂണീറ്റ് അംഗം ലൂക്കാ ഫ്രാൻസീസ്, എന്നിവർ നേതൃത്വം നൽകി, റെഡ് കോസ് വളണ്ടിയർമാരായ ഷാജീ പോൾ, എ.പി.ശിവദാസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
കടന്നു പോയ രണ്ട് പ്രളയ ഘട്ടങ്ങളിലും നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ എടപ്പെട്ടി ഇടവകയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ബാഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊജക്റ്റ് വിഷനുമായി സഹകരിച്ച് താൽക്കാലിക ഭവനങ്ങൾ നിർമ്മിച്ചു നൽകൽ,ദുരിതാശ്വാസ കിറ്റുകൾ വിതരണം എന്നിവയായിരുന്നു പ്രവർത്തനങ്ങൾ ‘ . സർക്കാറിന്റെ ബ്രെയ്ക്ക് ദി ചെയിൻ – ന്റ ഭാഗമായി എടപ്പെട്ടി ബസ് സ്റ്റാന്റിൽ പൊതു ജനങ്ങൾക്കായി കൈ കഴുകുന്നതിനുള്ള സംവിധാനവും ഇടവകയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.