സംസാരശേഷിയില്ലാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തു.കോളനിയിലെ ആദിവാസി യുവതിയുടെ ഭര്‍ത്താവായ മുനീര്‍(38) ആണ് ആറസ്റ്റിലായത്.ഇയാളെ കുട്ടിയുടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പ്രകാരം ഇന്നലെ വെളുപ്പിന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.കുട്ടിയെ വൈദ്യ പരിശോധനക്ക് ശേഷം ഇന്നലെ ഉച്ചയോട് തെളിവ് എടുക്കുന്നതിന് വേണ്ടി കോളനിയില്‍ എത്തിച്ചപ്പോള്‍ സംഭവസ്ഥലത്ത് നിന്ന് പ്രതിയെ ബന്ധുക്കള്‍ കണ്ടതായി പോലീസിന് വീണ്ടും മൊഴി നല്‍കി. തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.