കണ്ണട, എയര്‍ കണ്ടീഷണര്‍ കടകള്‍ തുറക്കാന്‍ അനുമതി
ജില്ലയില്‍ എയര്‍ കണ്ടീഷന്‍, ഫാന്‍, കണ്ണട എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എയര്‍ കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ഞായറാഴ്ച്ചയും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പരമാവധി 3 ജീവനക്കാരെ നിയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. കണ്ണടകള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍ക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പരമാവധി 2 ജീവനക്കാരെയും നിയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post