സുല്‍ത്താന്‍ ബത്തേരി മത്സ്യ മാംസ മാര്‍ക്കറ്റില്‍ നഗരസഭ ആരോഗ്യ വകുപ്പും ഫുഡ് ആന്റ് സേഫ്റ്റി വകുപ്പും,ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ 50 കിലോ മത്സ്യവും,3 കിലോ പന്നിയിറച്ചിയും പിടികൂടിയത്.ചൂര,അയല,ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളാണ് പിടികൂടിയത്.സ്റ്റാള്‍ ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.കൊവിഡ് 19 വ്യാപന സമയത്ത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യ മാംസങ്ങള്‍ വില്‍ക്കുന്നതിന്നെതിരെ കേരള മുന്‍സിപ്പല്‍ ആക്ട് 479 പ്രകാരം കേസെടുത്ത് പിഴ ചുമത്തുമെന്നും വീണ്ടും ആവര്‍ത്തിച്ചാല്‍ സ്റ്റാള്‍ അടച്ചുപൂട്ടുകയും ചെയ്യുമെന്നും തുടര്‍ന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു അറിയിച്ചു.പരിശോധനയ്ക്ക് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ് സന്തോഷ് കുമാര്‍,ഫിഷറീസ് ഓഫീസര്‍ കെ..ഐ അഖില, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ നിഷാ മാത്യു,ജെഎച്ച്‌ഐ പി.എസ് സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.