ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പതിനൊന്നാം ദിവസം. 247 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ നിരീക്ഷണം പൂര്‍ത്തിയാക്കിവരുടെ എണ്ണം 2120 ആയി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 10870 ആണ്. ഏഴ് പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വെള്ളിയാഴ്ച്ച ആരെയും നിരീക്ഷണത്തിലാക്കിയിട്ടില്ല. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 213 സാമ്പിളുകളില്‍ 212 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ചവയില്‍ 209 എണ്ണവും നെഗറ്റീവാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.