മാരുതി സ്വാമി ഇനി ഓര്‍മ്മ
മാനന്തവാടി മാരുതി തീയേറ്റര്‍ ഉടമയും എടവക പൈങ്ങാട്ടരി പാറക്കമീത്തല്‍ പി.എസ്.ശ്രീനിവാസന്‍ (ആലപ്പുര മഠം അമ്പിസ്വാമി (71) നിര്യാതനായി. ഓര്‍മ്മയായത് പൈങ്ങാട്ടി ബ്രാഹ്മണസമൂഹത്തിലെ നിറസാനിധ്യവും ഒപ്പം ജില്ലയിലെ സിനിമ തീയേറ്റര്‍ മേഖലയിലെ പ്രമുഖ വ്യക്തിത്വത്തേയും.കൊറോണ പശ്ചാതലത്തില്‍ സംസ്‌ക്കാര ചടങ്ങും ലളിതമായി തന്നെ നടന്നു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സ്വാമിയുടെ വിയോഗം.മാരുതി സ്വാമി എന്നറിയപ്പെടുന്ന പി.എസ്.ശ്രീനിവാസന്‍ പയിങ്ങാട്ടരി ബ്രാഹ്മണസമൂഹത്തിലെയും വയനാട്ടിലെ തന്നെ സിനിമ തീയേറ്റര്‍ മേഖലയിലെ പ്രമുഖ വ്യക്തിത്വത്തിനുടമയുമായിരുന്നു.
ബ്രാഹ്മണസമൂഹത്തിലെ തന്നെ പൗരപ്രമുഖനായിരുന്ന ജ്യേഷ്ഠന്‍ വെങ്കിട സുബ്രമണ്യന്റെ കാലശേഷം മാനന്തവാടിയിലെ മാരുതി തീയേറ്റര്‍ നടത്തി കൊണ്ടു പോകാന്‍ നിയോഗിക്കപ്പെട്ടതു മുതല്‍ പിന്നീടിങ്ങോട്ട് സിനിമ തീയേറ്റര്‍ ആയിരുന്നു സ്വാമിയുടെ ജീവിതത്തിലേറെ ഭാഗവും. പ്രമുഖ സിനിമകളും റിലീസിങ്ങും മാരുതി തീയേറ്ററിലെ അഭ്രപാളികളില്‍ എത്തിക്കുമ്പോഴും തന്റെ ഗ്രാമത്തിന്റെ പ്രത്യേകിച്ച് ബ്രാഹ്മണസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിത്വത്തിനുടമയായിരുന്നു മാരുതി സ്വാമിയെന്ന ശ്രീനിവാസന്‍ അതു കൊണ്ട് തന്നെ സ്വാമിയുടെ വിയോഗം ബ്രാഹ്മണസമൂഹത്തിന്റെയും നഷ്ടമായി തന്നെയാണ് സഭാ സ്‌നേഹികളും കാണുന്നത്.വാര്‍ദ്ധക്യ സഹചമായ അസുഖത്താല്‍ കഴിയുമ്പോഴും പെട്ടന്നുള്ള സ്വാമിയുടെ വിയോഗം ഗ്രാമവാസികളെയും കണ്ണീരിലാഴ്ത്തി. ജീവിതത്തില്‍ ഏകനായി മണ്‍മറഞ്ഞ് പോയെങ്കിലും മാരുതി സ്വാമിയെന്ന ശ്രീനിവാസന്‍ പൈങ്ങട്ടരി ഗ്രാമത്തിലെയും മാനന്തവാടിലെ തിയേറ്റര്‍ മേഖയിലെയും എന്നും ഓര്‍മിക്കപ്പെടുന്ന ഒരു നാമമായിരിക്കും മാരുതി സ്വാമിയുടേത്.