ജില്ലാ ആശുപത്രിക്ക് രാഹുല്‍ ഗാന്ധി എം.പിയുടെ സഹായഹസ്തം
മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിക്ക് രാഹുല്‍ ഗാന്ധി എം.പിയുടെ സഹായഹസ്തം. ഒരു കോടി രൂപയുടെ സഹായമാണ് രാഹുല്‍ ജില്ലാ ആശുപത്രിക്കായി നല്‍കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് വെന്റിലേറ്റര്‍ ഇതിനകം സജ്ജമാക്കി ബാക്കി ഉപകരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എത്തും. രാഹുല്‍ ഗാന്ധി എം.പി അനുവദിച്ച ഫണ്ടില്‍ നിന്നും 11,20,000 രൂപ വിനിയോഗിച്ചാണ് രണ്ട് വെന്റിലേറ്റര്‍ ഇതിനകം എത്തിച്ചത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന സംവിധാനമുളള വെന്റിലേറ്ററുകളാണ് ഇപ്പോള്‍ സജ്ജമാക്കിയിട്ടുത്ഇതോടെ ജില്ലാ ആശുപത്രിയില്‍ 10 വെന്റിലേറ്ററുകളായി.യു.ഡി.എഫ് നേതാക്കള്‍ ജില്ലാ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.നേതാക്കളായ അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ്, സി.അബ്ദുള്‍ അഷറഫ്, കെ.ജെ.പൈലി, എം.ജി.ബിജു,കടവത്ത് മുഹമദ്, തുടങ്ങിയവര്‍ ജില്ലാ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത് ഐ.സി.യു. ആംബുലന്‍സ് ഉള്‍പ്പെടെ മറ്റ് സൗകര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.