ദുരന്തത്തിലും മാറ്റമില്ലാതെ മാനന്തവാടിയില്‍ കോഴിവില ഉയര്‍ന്ന് തന്നെ;നടപടിയുമായി അധികൃതര്‍ 

0

മാനന്തവാടി:കോഴി ഇറച്ചിക്ക് ഫാമുകളില്‍ വില കുത്തനെ ഇടിയുമ്പോഴും മാനന്തവാടി മാര്‍ക്കറ്റില്‍ ഉയര്‍ന്ന വില ഈടാക്കുന്നതായി പരാതി.വിവാദങ്ങള്‍ക്കിടെ ഒടുവില്‍ പ്രശ്‌നത്തില്‍ അധികൃതരുടെ ഇടപെടല്‍.  കോഴി ഇറച്ചിക്ക് 120 രൂപ നിജപ്പെടുത്തിയ തീരുമാനം ഉണ്ടായ ശേഷവും മാനന്തവാടി ടൗണില്‍ 140 രൂപയായിരുന്നു വില. അതേ സമയം കഴിഞ്ഞ ദിവസം ഫാമില്‍ നിന്ന് 3 കോഴികളെ 100
രൂപയ്ക്ക് വിറ്റിരുന്നു. മാനന്തവാടിയുടെ പരിസര പ്രദേശങ്ങളില്‍ എല്ലാം കോഴിഇറച്ചി വില കുറവാണെങ്കിലും മാനന്തവാടിയില്‍ എല്ലായ്‌പ്പോഴും വില കൂടുതലാണ്. ഇതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ പി.ഉസ്മാന്‍,സംയുക്ത സ്‌ക്വാഡിലെ ഹെഡ് ക്വാര്‍ട്ടര്‍ ഡപ്യൂട്ടി താഹസില്‍ദാര്‍ സി.പി. പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോഴി വില 120 രൂപയാക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് കടകളില്‍ വില വിവര ബോര്‍ഡുകള്‍ സ്ഥാപിച്ചു എന്ന് ഉറപ്പിച്ച ശേഷമാണ് സംഘം മടങ്ങിയത്.മാനന്തവാടിയില്‍ കോഴി ഇറച്ചിക്ക് ഉയര്‍ന്ന വില ഈടാക്കുന്നതായുള്ള പരാതിക്ക് ഏറെ നാളത്തെ പഴക്കമുണ്ട്. ഏറെ അകലെയല്ലാതെ തരുവണയില്‍ 40 രൂപയ്ക്ക് കോഴി വിറ്റപ്പോഴും മാനന്തവാടിയില്‍ 100 രൂപയായിരുന്നു വില. ഉദ്യോഗസ്ഥരുടെയും
രാഷ്ട്രീയക്കാരുടെയും പിന്‍തുണയാണ് കോഴിവില മാനന്തവാടിയില്‍ മാത്രം ഉയര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കുന്നതെന്ന് പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!