പരിശോധനകൾ കർശനമാക്കി പോലീസ്

0

മാനന്തവാടി: അവശ്യവസ്തുക്കൾക്കായുള്ള ഇളവുകൾ ചിലർ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ പോലീസ് പരിശോധനയും നടപടിയും കർശനമാക്കിയിട്ടുണ്ട്. മാനന്തവാടിയിൽ മൈസുരൂ റോഡ്‌, തലശ്ശേരി റോഡ്, കോടതി ജങ്ഷന് സമീപം എന്നിവിടങ്ങളിൽ ഡിവൈഡർ വെച്ച് പോലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. വരുന്ന വാഹനങ്ങളെ കർശനമായി പരിശോധിച്ച് അത്യാവശ്യമുള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. അല്ലാത്തവരെ തിരിച്ചയക്കും. നിയമ ലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടാൽ കേസ്, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം പരിശോധനയിലാണ് നിസ്സാര കാര്യങ്ങൾ പറഞ്ഞു വരുന്നവരെയും പോലീസിനെ തെറ്റ് ധരിപ്പിക്കാൾ ശ്രമിക്കുന്നവരെയും പിടികൂടുന്നത്.

സത്യവാങ്മൂലം നൽകിയാലും പരിശോധിക്കും

വിവധസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനായി സത്യവാങ്മൂലം നൽകിയാലും പോലീസ് പരിശോധിക്കും. സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തും. ജില്ലയിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടോയെന്ന് പോലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!