കോവിഡ് കെയര്‍ സെന്ററുകളുടെ പരിപാലനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല

0

ജില്ലയിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും മറ്റ് ജില്ലകളില്‍ നിന്നും വന്ന ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളുടെ പരിപാലന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.  വിദേശത്ത് നിന്ന് എത്തിയവരില്‍ ചെറുതായി രോഗ ലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുന്നതിന് കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്തും.  ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടി.
കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ എത്തിക്കുന്നതിനും ശുചീകരണത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.  ഒന്നിടവിട്ട ദിവസങ്ങളില്‍ സെന്ററുകളിലെ എല്ലാ മുറികളും വൃത്തിയാക്കണം.  മാലിന്യം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തണം.  ബ്ലീച്ചിംഗ് പൗഡര്‍, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ ആരോഗ്യ വകുപ്പ് ലഭ്യമാക്കും.  കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികളും ആരോഗ്യ വകുപ്പ് എത്തിക്കണം.  ഐസൊലേഷനില്‍ കഴിയുന്നവരുടെ മേല്‍നോട്ട ചുമതലയും ആരോഗ്യ വകുപ്പിനാണ്.  വ്യക്തികളുടെ മുഴുവന്‍ വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.  പനി, ചുമ, തൊണ്ടവേദന, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ അസുഖങ്ങളുള്ളവരെ പ്രവേശിപ്പിക്കരുത്.

Leave A Reply

Your email address will not be published.

error: Content is protected !!