കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
· അനുവദിക്കപ്പെട്ടിട്ടുള്ള മുറിയില്‍ തന്നെ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തിറങ്ങുവാന്‍ പാടില്ല. ജനാലകള്‍ തുറന്ന് വായു സഞ്ചാരം ഉറപ്പുവരുത്തണം.
· മുറിയിലുള്ള ശുചിമുറി, ബെഡ് ഷീറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ സ്വയം വൃത്തിയാക്കണം.
· ഭക്ഷണത്തിന് മുമ്പും, പിമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റില്‍ കുറയാതെ കഴുകേണ്ടതാണ്.
· മറ്റാളുകളുമായി ഒരു കാരാണവശാലും ഇടപഴകുവാന്‍ പാടുള്ളതല്ല.
· ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും മുറിയിലേക്ക് എത്തിച്ചു നല്‍കും. പ്ലേറ്റ്, ഗ്ലാസ് എന്നിവ സ്വന്തം കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.
· എന്തെങ്കിലും ആവശ്യങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ സെന്ററിന്റെ ചുമതലക്കാരനെ ഫോണില്‍ ബന്ധപ്പെടണം.
· താമസിക്കുന്ന മുറിയിലെ സാധന സാമഗ്രികള്‍ക്ക് യാതൊരുവിധ കേടുപാടുകളും വരുത്താന്‍ പാടില്ല. ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ സാധനങ്ങളുടെ വില പിഴയായി അതത് മുറിയിലെ താമസക്കാരില്‍ നിന്നും ഈടാക്കുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post